Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറില്‍ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 87 ലേക്ക് താഴ്ന്നു

June 26, 2021

June 26, 2021

ദോഹ:കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി ഖത്തര്‍. പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ജാഗ്രതയുടെയും ഫലമായി കൊവിഡ് കേസ് രാജ്യത്ത് കുറഞ്ഞതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പുതിയ കോവിഡ്  കേസുകള്‍ മാത്രം. ഒരു വര്‍ഷത്തിലേറെ നീണ്ട കാലയളവിനുള്ളില്‍ ആദ്യമായാണ് പ്രതിദിന കേസ് നൂറില്‍ താഴെ റിപ്പോര്‍ട്ട്  ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തവരില്‍ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗപ്പകര്‍ച്ചയുണ്ടായത്. 35 പേര്‍  വിദേശത്തു നിന്നെത്തിയവരാണ്. വ്യാഴാഴ്ച 105 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ മാസത്തോടെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ അധികമായത്.2020 മേയ് 30ന്  2355  കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  രാജ്യത്തെ ആകെ കോവിഡ് മരണം 588ആണ്. ഇന്നലെ 113 പേരാണ് രോഗമുക്തി നേടിയത്. ജാഗ്രത ഇനിയും തുടരണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.  അടിയന്തര സഹായത്തിന് 16000 ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. ഖത്തറിലെ കോവിഡ് സംബന്ധമായ പുതിയ  വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും www.moph.gov.qa സന്ദര്‍ശിക്കാം.  

 


Latest Related News