Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസികള്‍ക്ക് വ്യക്തിഗത കറന്‍റ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്,മിനിമം തുക നിലനിർത്തിയില്ലെങ്കിൽ നിരക്ക് ഈടാക്കില്ല

October 08, 2021

October 08, 2021

കൊച്ചി: പ്രവാസികള്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര്‍ കറന്റ് അക്കൗണ്ട് 'സുപ്രീം' അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എടിഎം വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കിലും ചാര്‍ജുകളൊന്നും ഈടാക്കില്ല.

121 രാജ്യങ്ങളില്‍ നിന്നായി 17940 എന്‍ ആര്‍ അക്കൗണ്ടുകള്‍ ഇപ്പോള്‍ ബാങ്കിനുണ്ട്. 2018 ജൂണിലാണ് ഇസാഫ് ബാങ്ക് ഈ സേവനം ആരംഭിച്ചത്. 2021 മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ പ്രവാസി നിക്ഷേപം 2019 കോടി രൂപയാണ്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് ബാങ്കിന് 550 ശാഖകളുണ്ട്. എല്ലാ ശാഖകളിലും എന്‍ ആര്‍ ഇ അനുബന്ധ സര്‍വീസുകള്‍ ലഭ്യമാണ്.


Latest Related News