Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗൾഫ് സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് ഐ.എം.എഫ്,നാട്ടിലേക്ക് കൂടുതൽ പണമൊഴുകും

October 31, 2022

October 31, 2022

ന്യൂസ്‌റൂം ബ്യുറോ
ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാവുമെന്നും സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുമെന്നും  ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്)വെളിപ്പെടുത്തി.

മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും എണ്ണ കയറ്റുമതിക്കാരായ രാജ്യങ്ങള്‍ 2022-2026 കാലയളവിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാലയളവില്‍ വിദേശ വ്യാപാരത്തിലൂടെ ഇവർ ഏകദേശം 1 ട്രില്യൺ ഡോളർ സമ്പാദിക്കുമെന്നും  ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് വിലയിരുത്തുന്നു.

ഗൾഫ് അറബ് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ നേട്ടമുണ്ടാകുന്ന വർഷങ്ങളാണ് വരാന്‍ പോവുന്നതെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്.. എണ്ണ വരുമാനത്തിലൂടെയുള്ള നേട്ടം രാജ്യത്ത് വികസന പ്രവർത്തികള്‍ വർധിപ്പിക്കുകയും  രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങലുണ്ടാക്കുകയും ചെയ്യും.അങ്ങനെവന്നാൽ. മലയാളികള്‍ ഉള്‍പ്പടേയുള്ളവർക്ക് ഇതിലൂടെ സ്വാഭാവികമായും നേട്ടമുണ്ടാവും

എണ്ണയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ ഒരു വർഷം മുമ്പ് ഐ എം എഫ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. സൗദി അറേബ്യയും ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് അഞ്ച് അംഗങ്ങളുമായിരിക്കും, വളർന്നുവരുന്ന വിപണികളില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നവർ. ഫണ്ട് അനുസരിച്ച് അവരുടെ എണ്ണ വരുമാനത്തിന്റെ മൂന്നിലൊന്ന് ലാഭം ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പ്രയോജനം ഈ രാജ്യങ്ങള്‍ക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള വ്യാപാരത്തിലും ഉൽപ്പാദനത്തിലുമുള്ള തടസ്സങ്ങളും മറ്റും കാരണം വർഷത്തിൽ ഭൂരിഭാഗവും എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിൽ നിലനില്‍ക്കുകയാണ്. എന്നാൽ, മിഡിൽ ഈസ്റ്റിലെ വൻകിട ഉൽപ്പാദകരെ സംബന്ധിച്ചിടത്തോളം, എണ്ണ വിലയിലെ കുതിച്ചുചാട്ടം വർഷങ്ങളിൽ ആദ്യമായി ബജറ്റുകളെ തന്നെ തകിടം മറിക്കുന്ന ഫലമാണുണ്ടാക്കിയത്.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിലെ അന്താരാഷ്ട്ര കരുതൽ ശേഖരം ഈ വർഷം ഏകദേശം 843 ബില്യൺ ഡോളറും 2023ൽ 950 ഡോളറായി ഉയരുമെന്നും ഐ എം എഫ് പറയുന്നു. ഗൾഫിൽ നിന്ന് മേഖലയിലെ ദരിദ്ര സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ പണമടയ്ക്കൽ ഇടത്തരം കാലയളവിൽ പ്രതിവർഷം 1.9% മുതൽ 3.4% വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News