Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ കൂറ്റൻ ഡ്രെയിനേജ് സംവിധാനം ഒരുങ്ങുന്നു, നിർമാണപ്രവർത്തികൾക്ക് തുടക്കം

February 21, 2022

February 21, 2022

ദോഹ : രാജ്യത്ത് പുതുതായി നിർമിക്കുന്ന പടുകൂറ്റൻ ഡ്രെയിനേജ് സംവിധാനത്തിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഷ്‌ഗാൽ അറിയിച്ചു. അൽ വക്ര, അൽ വുഖൈർ തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡ്രെയിനേജ് സംവിധാനത്തിന് 13 കിലോമീറ്ററോളം നീളമുണ്ടാവും. ഖത്തറിന്റെ ചരിത്രത്തിൽ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന ആദ്യ പ്രൊജക്റ്റാണ് ഈ ഡ്രെയിനേജ് എന്നും അഷ്‌ഗാൽ അറിയിച്ചു. ടണൽ ഖനനത്തിന് ഉപയോഗിക്കുന്ന പ്രത്യേക മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ടാണ് അഷ്‌ഗാൽ നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്. 

ഒരു ദിവസം ശരാശരി 150 മില്യൺ ലിറ്റർ ജലം വഹിക്കാൻ ശേഷിയുള്ള ടണലാണ് ഡ്രെയിനേജിനായി ഒരുക്കുന്നത്. 4.5 മീറ്ററാകും ടണലിന്റെ വ്യാസം. ഏതാണ്ട് 859 മില്യൺ റിയാലാണ് പദ്ധതിക്ക് ചെലവാകുകയെന്നും അഷ്‌ഗാൽ വിശദീകരിച്ചു. 60 ഷാഫ്റ്റുകൾ ഉപയോഗിച്ച്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ടണലുകൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ പങ്കാളിത്തമുള്ള 'ഖത്തറി ഗ്രൂപ്പ് ഫോർ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്' 400 മില്യൺ ചെലവഴിച്ചാണ് ടണലുകൾ നിർമിക്കുന്നത്. അൽ വക്ര, അൽ വുഖൈർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ ഡ്രെയിനേജ് സംവിധാനം ഏറെ ഉപകാരപ്രദമാകും.


Latest Related News