Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മീഡിയ വണ്ണിന് വിലക്കേർപ്പെടുത്തിയ തീരുമാനം ഹൈക്കോടതി ശരിവെച്ചു

February 08, 2022

February 08, 2022

കൊച്ചി : കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കിനെതിരെ മീഡിയ വൺ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കഴിഞ്ഞ ആഴ്ച്ചയാണ് ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രം തടഞ്ഞത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച കോടതി രണ്ടുതവണ വിലക്കിന് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കേന്ദ്രം സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച റിപ്പോർട്ട് പഠനവിധേയമാക്കിയ കോടതി, ചാനൽ അടച്ചിടാനുള്ള തീരുമാനം ശരിവെക്കുകയായിരുന്നു.

ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് ചാനലിനെതിരെ ഉയർന്നിട്ടുള്ളതെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ കണക്കിലെടുക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.  റിപ്പോർട്ടിലെ ഉള്ളടക്കം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൻ.നാഗരേഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്രത്തിന് അനുകൂലമായ വിധിപ്രഖ്യാപനം നടത്തിയത്. കേന്ദ്രത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ചാനലിന് ഇനി സംപ്രേക്ഷണം തുടരാനാവില്ല.


Latest Related News