Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിലെങ്ങും മഴ ശക്തം : കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

October 12, 2021

October 12, 2021

 


സംസ്ഥാനത്ത് ഉടനീളം മഴ ശക്തമാകുന്നു. മലപ്പുറം കരിപ്പൂരിൽ മഴയിൽ വീട് തകർന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് കുട്ടികൾ മരിച്ചു. എട്ട് വയസുകാരി റിസ്‌വാന, ഏഴ് മാസം പ്രായമുള്ള റിൻസാന എന്നിവർക്കാണ് ജീവൻ നഷ്ടപെട്ടത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കരിപ്പൂർ സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം.

വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുഴകളും ഡാമുകളും നിറയാൻ ആരംഭിച്ചതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയേ തുടർന്ന് മണ്ണിടിഞ്ഞ അട്ടപ്പാടി ചുരത്തിൽ രാത്രി യാത്ര നിരോധിച്ചതായും അധികൃതർ അറിയിച്ചു.


Latest Related News