Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഫുട്‍ബോളിന്റെ കൊടിക്കീഴിൽ ലോകത്തെ ഒരുമിപ്പിക്കുമെന്ന് ഹസൻ അൽ തവാദി

September 21, 2019

September 21, 2019

കായിക വ്യവസായത്തിന്റെ വികസനത്തിലൂടെ സമ്പദ് രംഗത്ത്  വൈവിധ്യവല്‍ക്കരണം കൊണ്ടുവരും. 

സിംഗപ്പൂര്‍: ലോകത്തെ ഒന്നിപ്പിച്ച് ഫുട്‌ബോള്‍ എന്ന കൊടിക്കൂറക്കീഴില്‍ അണിനിരത്തുമെന്ന് ഖത്തര്‍ ലോകകപ്പ് ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് ഹസന്‍ അൽ തവാദി. 2022 ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നത് സുപ്രീം കമ്മിറ്റിയാണ്.

സിംഗപ്പൂരില്‍ ഇന്നലെ സമാപിച്ച മില്‍കേന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ ഉച്ചകോടിയില്‍ ഏഷ്യന്‍ കായിക രംഗത്തിന്റെ ഭാവിയെ കുറിച്ചു സംസാരിക്കുകയായിരുന്നു തവാദി. കായിക വ്യവസായത്തിന്റെ വികസനത്തിലൂടെ സമ്പദ് രംഗത്ത്  വൈവിധ്യവല്‍ക്കരണം കൊണ്ടുവരും. തൊഴില്‍ക്ഷേമം അടക്കമുള്ള വിവിധ മേഖലകളില്‍ ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ ലോകകപ്പിലൂടെ ത്വരിതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ കായികരംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സെഷന്‍ ചര്‍ച്ച ചെയ്തു. ഭൂഖണ്ഡത്തിലെ കായിക വികസനത്തിന് വേണ്ട അജണ്ടകളും ചര്‍ച്ചയായി. വാണിജ്യ, വ്യവസായ, കായിക രംഗങ്ങളടക്കം വിവിധ തലങ്ങളിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഷ്യന്‍ ഉച്ചകോടിക്കു വ്യഴാഴ്ചയാണ് സിംഗപ്പൂരില്‍ തുടക്കമായത്. ഉച്ചകോടി ഇന്നലെ സമാപിച്ചു.


Latest Related News