Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഹമദ് മെഡിക്കൽ കോർപറേഷൻ റമദാൻ മാസത്തിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

March 31, 2022

March 31, 2022

ദോഹ : റമദാൻ മാസത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ വിവിധ വിഭാഗങ്ങൾ ഏതൊക്കെ സമയം തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. മുഴുവൻ തീവ്രപരിചരണവിഭാഗങ്ങളും, കോവിഡ് 19 ഹെല്പ്ലൈനും മുഴുവൻ ദിവസങ്ങളിലും 24 മണിക്കൂറും സേവനം നൽകും. അതേസമയം, രോഗികളെ പരിശോധിക്കുന്ന ഡിപ്പാർട്ട്മെന്റ് ക്ലിനിക്കുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പ്രവർത്തിക്കുക. ടെലിഫോണിലൂടെ നൽകുന്ന അർജന്റ് കൺസൾട്ടേഷൻ സൗകര്യവും ഇതേ സമയഘടന പിന്തുടരും. 16000 നമ്പറിലൂടെയാണ് ഈ സേവനം ലഭിക്കുക. 

മാനസിക ആരോഗ്യ വിഭാഗം ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. ഫാർമസി ഹോം ഡെലിവറി സർവീസ്  ഇതേദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രണ്ട് മണിവരെ പ്രവർത്തിക്കും. ദന്തരോഗ ഹോസ്പിറ്റലിൽ ഞായർ മുതൽ വ്യാഴം വരെയാണ് രോഗികളെ പരിശോധിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരയും, വൈകീട്ട് 8:30 മുതൽ 11: 30 വരെയുമാണ് പ്രവർത്തനസമയം. പ്രമേഹരോഗികൾക്കായുള്ള ഹോട്ട്ലൈൻ സേവനം എല്ലാദിവസവും രാവിലെ 8 മണി മുതൽ വൈകീട്ട് 5:30 വരെ ലഭിക്കും. 16099 എന്ന നമ്പറിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.


Latest Related News