Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ദോഹ വിമാനത്താവളത്തിൽ ഡിപ്പാർച്ചർ,അറൈവൽ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തുന്നു

May 22, 2022

May 22, 2022

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്പാർച്ചർ,അറൈവൽ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നു.ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം പിന്നീട് നിയന്ത്രണം പൂർണതോതിൽ നടപ്പാക്കുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.ഈ ഭാഗങ്ങളിൽ യാത്രക്കാരെ ഇറക്കുന്നതും സ്വീകരിക്കുന്നതും പൂർണമായും നിരോധിക്കാനാണ് ലക്ഷ്യമാക്കുന്നത്.പകരം,കാർ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിങ് സ്ഥലങ്ങളിൽ തന്നെ  യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനുമുള്ള സൗകര്യമൊരുക്കും.

പരീക്ഷണ കാലയളവിൽ  ഉപഭോക്താക്കളുടെ തിരക്കൊഴിവാക്കാൻ ഇരുപത് മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കുമെന്നും അതിന് ശേഷമുള്ള സമയത്തിന് മാത്രം പണം നൽകിയാൽ മതിയെന്നും അധികൃതർ അറിയിച്ചു.ജൂൺ 13 രാവിലെ 10 മണി മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ തീരുമാനം നടപ്പാക്കുക.

പാർക്കിംഗ് ഫീസ് രണ്ടാം നിലയിൽ കാർ പാർക്കിന് മുമ്പുള്ള മെഷിനിൽ അടക്കണം. കാർ പാർക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ പാർക്കിംഗ് ഫീസ് കൊടുക്കാനുള്ള സൗകര്യമില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News