Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
നെഗറ്റിവ് ഗ്രൂപ്പുകളിൽ പെട്ട രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

August 25, 2022

August 25, 2022

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ ബ്ലഡ് ഡോണർ സെന്ററുകളിൽ ആർഎച്ച് നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ട രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഒ നെഗറ്റിവ് രക്തവും എല്ലാ ആർഎച്ച് (എ-നെഗറ്റിവ്,,ബി-നെഗറ്റിവ്,എബി നെഗറ്റിവ് ) നെഗറ്റീവായ രക്തവും ആവശ്യമാണെന്ന്  ഹമദ് മെഡിക്കൽ കോർപ്പറേഷൻ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ബ്ലഡ് ഡോണർ സെന്റർ (ബൈത്ത് അൽ ദിയാഫ) സന്ദർശിച്ച് രക്തദാനം നടത്താം. വെള്ളിയാഴ്ചകളിൽ കേന്ദ്രം പ്രവർത്തിക്കില്ല.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9.30 വരെ  രക്തദാതാക്കൾക്ക് സാറ്റലൈറ്റ് ബ്ലഡ് ഡോണർ സെന്ററിൽ എത്തിയും (സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിന് എതിർവശത്ത്)   രക്തം ദാനം ചെയ്യാം.


Latest Related News