Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ നിന്നും വൻ സ്വർണക്കടത്ത്,നെടുമ്പാശേരി പിടിച്ചത് 90 ലക്ഷം രൂപയുടെ സ്വർണം 

June 21, 2021

June 21, 2021

കൊച്ചി: ദോഹയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും അനധികൃതമായി കടത്തിയ സ്വർണം പിടികൂടി.  90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ ഖത്തറില്‍ നിന്നും നേരിട്ട് നെടുമ്പാശേരി  രാജ്യാന്തര വിമാനതാവളത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്‍ ഇലക്ട്രിക് ഉപകരണങ്ങളിൽ  ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത്.മലപ്പുറം സ്വദേശിയാണ് പിടിയിലായത്.

.സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ കടത്തുവാന്‍ ശ്രമിച്ചതെന്നതു ഉള്‍പ്പടെയുടെ കാര്യങ്ങള്‍ അറിയുന്നതിനായി ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്റ്‌സ് വിഭാഗം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


Latest Related News