Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു

November 30, 2021

November 30, 2021

അലബാമ : അമേരിക്കയിലെ അലബാമയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനിയായ മറിയം സൂസൻ മാത്യു ആണ് കൊല്ലപ്പെട്ടത്. 19 വയസായിരുന്നു. മറിയത്തിന്റെ വീടിന്റെ മുകൾ നിലയിൽ താമസിച്ചിരുന്ന ആൾ ഉതിർത്ത ബുള്ളറ്റ്,  സീലിംഗ് തുളച്ചാണ് മറിയമിനെ കൊലപ്പെടുത്തിയത്. 

ബോധപൂർവമുള്ള കൊലപാതകം ആണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ഉറങ്ങിക്കിടന്നിരുന്ന മറിയത്തിന്റെ തലയിലാണ് വെടിയുണ്ട ഏറ്റത്. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. അലബാമയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.


Latest Related News