Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ജിസിസി റെയിൽ ഉടൻ യാഥാർഥ്യമായേക്കുമെന്ന് റിപ്പോർട്ട്,ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപമെത്താൻ സാധ്യത

May 15, 2022

May 15, 2022

ദോഹ : ദീർഘകാലമായി കാത്തിരിക്കുന്ന ജിസിസി റെയിൽവേ ഉടൻ യാഥാർഥ്യമാകാൻ സാധ്യതയുള്ളതായി ഓക്‌സ്‌ഫോർഡ് ബിസിനസ് ഗ്രൂപ്പ് വിലയിരുത്തി.ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി നിലവിൽ വന്നാൽ ഗൾഫിലുടനീളമുള്ള വ്യാപാരത്തെ അത് വലിയ തോതിൽ സഹായിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഗൾഫ് മേഖലയിലെ ചരക്കുനീക്കം സുഗമമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

പദ്ധതിയുടെ ഏകോപനത്തിന് മേൽനോട്ടം വഹിക്കാൻ ജിസിസി റെയിൽവേ അതോറിറ്റി സ്ഥാപിക്കുന്നതിന് ആറ് ജിസിസി രാജ്യങ്ങളിലെ നേതാക്കൾ കഴിഞ്ഞ വർഷം ഡിസംബറിൽ അംഗീകാരം നൽകിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറെ മുന്നോട്ടുപോയതായും ഓക്‌സ്‌ഫോർഡ് ബിസിനസ് ഗ്രൂപ്പ് വെബ്‌സൈറ്റിൽ സ്ഥിരീകരിച്ചു.

2177 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ആറ് ജിസിസി രാജ്യങ്ങളെയും കരമാർഗം പരസ്പരം ബന്ധിപ്പിക്കും.വടക്ക് കുവൈത്ത് സിറ്റിയിൽ നിന്ന് ആരംഭിക്കുന്ന റെയിൽ ലൈൻ ബഹ്‌റൈൻ തലസ്ഥാനമായ മനാമ,ഖത്തർ തലസ്ഥാന നഗരമായ ദോഹ,സൗദി അറേബ്യയിലെ തീരദേശ നഗരങ്ങളായ ജുബൈൽ, ദമാം എന്നിവ വഴി കടന്നുപോകും.യു.എ.ഇ.യിലെ അബുദാബി, ദുബായ്, ഫുജൈറ എന്നീ പ്രധാന നഗരങ്ങൾ കൂടി പിന്നിട്ട ശേഷം  ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ ടെർമിനൽ സ്റ്റേഷനിൽ സമാപിക്കും.

പ്രധാന ജിസിസി നഗരങ്ങൾക്കും തുറമുഖങ്ങൾക്കുമിടയിലെ യാത്രാ സമയവും പണച്ചിലവും കുറച്ച് ചരക്ക് നീക്കം എളുപ്പമാകുന്നതിലൂടെ ഗൾഫ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും ഓക്‌സ്‌ഫോർഡ് ബിസിനസ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News