Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹെയ്തിയിൽ ഇന്ധനം നിറച്ച ട്രക്ക് പൊട്ടിത്തെറിച്ചു, 75 മരണം

December 16, 2021

December 16, 2021

കേപ് ഹെയ്തിൻ : ഹെയ്തിയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 75 മരണം. തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 61 ആയിരുന്നെങ്കിലും, ചികിത്സയ്ക്കിടെ 14 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിക്കുകയായിരുന്നു. 

ഹെയ്തിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ കേപ് ഹെയ്തിനിൽ ആണ് അപകടമുണ്ടായത്. ഒരു മോട്ടോർ സൈക്കിളിനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ പൊടുന്നനെ വണ്ടി തിരിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. വാഹനത്തിൽ നിന്നും ചോർന്ന ഇന്ധനം ശേഖരിക്കാൻ ആളുകൾ കൂട്ടംകൂടിയതും അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു.


Latest Related News