Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ലുസൈൽ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ്‌ സെന്റർ : ലക്ഷണങ്ങൾ ഉളള വയോധികർക്ക് പരിശോധന സൗജന്യം

January 08, 2022

January 08, 2022

ദോഹ : പുതുതായി ആരംഭിച്ച ലുസൈൽ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റിംഗ് സെന്ററിൽ രോഗലക്ഷണങ്ങൾ ഉളള, അൻപത് പിന്നിട്ട ആളുകൾക്ക് സൗജന്യമായി പരിശോധന നടത്താൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം ഉള്ളവർക്കും പരിശോധന സൗജന്യമാണ്. അതേസമയം, യാത്ര ചെയ്യാനായി പീസീആർ പരിശോധനക്ക് എത്തുന്നവർ തെളിവായി യാത്രാ രേഖ ഹാജരാക്കുകയും 160 റിയാൽ അടക്കുകയും വേണം. 

ക്രെഡിറ്റ് കാർഡ് രീതിയിലൂടെ മാത്രമേ പണമടക്കാൻ കഴിയൂ എന്നും, നോട്ടുകൾ സ്വീകരിക്കില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. 24 മുതൽ 48 മണിക്കൂർ വരെ സമയമെടുത്താണ് ഫലം ലഭിക്കുക. ഒരു വാഹനത്തിൽ പരമാവധി നാല് പേരെ ഉൾക്കൊള്ളിച്ചാണ് സെന്ററിൽ എത്തേണ്ടത്. രാവിലെ എട്ട് മണിമുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന ഈ സെന്ററിൽ, ടാക്സി കാറിലെത്തിയും പരിശോധന നടത്താം.


Latest Related News