Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ് : നാലാം തരംഗത്തിൽ പകച്ച് ജർമനി, ആശുപത്രികൾ നിറഞ്ഞുകവിയുന്നു

November 06, 2021

November 06, 2021

കോവിഡ് മഹാമാരിയുടെ നാലാം തരംഗം ജർമനിയിൽ ആഞ്ഞടിക്കുന്നു. 37120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം  ഇത്രയധികം കേസുകൾ ജർമനിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, വാക്സിനേഷൻ നടപടികൾ മന്ദഗതിയിലായതാണ് കോവിഡ് പിടിമുറുക്കാൻ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.

ഗവണ്മെന്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ കേവലം 67 ശതമാനം ജനങ്ങൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കണക്കുകൾ ക്രമാതീതമായി ഉയരുകയാണെന്നും, കഴിയുന്നത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. തീവ്രപരിചരണവാർഡുകളിൽ ഇടമില്ലാത്തത് ജർമനിയിലെ മരണസംഖ്യ വർധിക്കാൻ കാരണമായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്.


Latest Related News