Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അഫ്ഗാൻ ജനതയോട് മാപ്പപേക്ഷിച്ച് മുൻ പ്രസിഡന്റ് അഷറഫ് ഗനി

September 09, 2021

September 09, 2021

അബുദാബി : അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുക്കുന്നതിനിടെ നാടുവിട്ട മുൻ പ്രസിഡന്റ് അഷറഫ് ഗനി അഫ്ഗാനിസ്ഥാനിലെ ജനതയോട് മാപ്പപേക്ഷിച്ചു. താൻ രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആണെന്ന മുൻവാദം ആവർത്തിച്ച ഗനി, ട്രഷറിയിൽ നിന്നും വലിയൊരു സംഖ്യയുമായാണ് രാജ്യം വിട്ടതെന്ന വിമർശനവും തള്ളി. നിലവിൽ അബുദാബിയിൽ അഭയം തേടിയിരിക്കുകയാണ് അഷ്‌റഫ്‌ ഗനി.

"തന്റെ ജനതയെ ഈ വിധത്തിൽ ഉപേക്ഷിച്ച് നാടുവിടേണ്ടിവരുമെന്ന് കരുതിയതല്ല, എന്നാൽ സാഹചര്യം ആ വിധത്തിൽ ആയിരുന്നു. തോക്കുകൾ ശബ്‌ദിക്കാതിരിക്കാൻ, കാബൂളിലെ ആറ് മില്യൺ ജനങ്ങൾക്ക് വേണ്ടി, ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തു". ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ഗനി പറഞ്ഞു. ജീവിതത്തിൽ താൻ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വിഷമകരമായ തീരുമാനം എന്നാണ് നാടുവിടലിനെ ഗനി വിശേഷിപ്പിച്ചത്. പണം കടത്തിയെന്ന ആരോപണത്തെ ഇത്തവണയും ഗനി തള്ളി. അയൽരാജ്യമായ താജികിസ്താനിലെ അംബാസിഡറാണ് ട്രഷറിയിൽനിന്നും 169 മില്യൺ ഗനി കൈക്കലാക്കി എന്ന ഗുരുതരമായ ആരോപണം ആദ്യം ഉന്നയിച്ചത്. പ്രാണരക്ഷാർത്ഥം നാടുവിട്ട താൻ അത്തരമൊരു ചതി ചെയ്തിട്ടില്ലെന്നും, അക്കാര്യത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം നേരിടാനും താൻ തയ്യാറാണെന്ന് ഗനി വ്യക്തമാക്കി.


Latest Related News