Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഷിറിൻ അഖ്‌ലെ കൊല്ലപ്പെടുന്നതിന് മുമ്പ് മുൻ ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ അൽ ജസീറക്കും ഖത്തറിനുമെതിരെ വിദ്വേഷ കാമ്പയിൻ നടത്തി

May 15, 2022

May 15, 2022

അൻവർ പാലേരി
ദോഹ : അൽ ജസീറ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക ഷിറിൻ അബു അഖ്‌ലെയെ സൈന്യം വെടിവെച്ചുകൊല്ലുന്നതിന് രണ്ടു ദിവസം മുമ്പ് അൽ ജസീറ ചാനലിലെ മാധ്യമപ്രവർത്തകർക്കും ഖത്തറിനുമെതിരെ ഇസ്രായേൽ വിദ്വേഷ പ്രചാരണം നടത്തിയിരുന്നതായി റിപ്പോർട്ട്.മുൻ ഇസ്രായേലി മിലിട്ടറി ഇന്റലിജൻസ് ഓഫീസർ യിഗാൽ കാർമൺ നടത്തുന്ന മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (MEMRI) ആണ് ഇതിന് നേതൃത്വം നൽകിയത്.

ഷിറിൻ അബു അഖ്‌ലെ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് 9 ന്,അൽ ജസീറയിലെ ചില മാധ്യമപ്രവർത്തകരുടെയും ഖത്തറിലെ മറ്റു ചില പ്രമുഖരുടെയും സ്‌ക്രീൻ ഷോട്ടുകൾ സഹിതം,തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി  MEMRI(മെംറി) ആരോപിച്ചിരുന്നു.അൽ-ജസീറ റിപ്പോർട്ടർ തമർ അൽ-മിഷാലിന്റെ മെയ് 7 നുള്ള ട്വീറ്റാണ് ഇതിലൊന്ന്.

'ഫലസ്തീൻ ജനത അലഞ്ഞുനടക്കേണ്ടിവരുന്ന കാലഘട്ടത്തിൽ, ഫലസ്തീനെ കുറിച്ചും, അവിടുത്തെ ജനങ്ങളെ കുറിച്ചും, അല്ലാഹുവിന് മാത്രം കീഴടങ്ങുന്ന അതിന്റെ ചെറുത്തുനിൽപ്പിനെ കുറിച്ചും ഞങ്ങൾ അഭിമാനിക്കുന്നു' എന്നായിരുന്നു തമർ അൽ-മിഷാലിന്റെ ട്വീറ്റ്.

അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കയ്യേറ്റങ്ങൾക്ക് നിരവധി തവണ ദൃക്‌സാക്ഷിയായ ഫലസ്തീൻ പൗരനായ  മിഷാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവായാണ് ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് 'മെംറി' അവതരിപ്പിച്ചത്.അതേസമയം,അധിനിവേശ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പിന് അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും പ്രത്യേക അവകാശം അനുവദിക്കുന്നുണ്ട്.

വാഷിംഗ്ടണിൽ നിന്ന് അൽ-ജസീറയ്‌ക്കായി റിപ്പോർട്ട് ചെയ്യുന്ന ജോർദാനിയൻ പത്രപ്രവർത്തക വാജിദ് വഖ്‍ഫിയുടെതാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിൽ മെംറി പുറത്തുവിട്ട മറ്റൊരു ട്വീറ്റ്.
'അധിനിവേശ ശക്തികൾ ചരിത്രത്തിൽ ഒരിക്കലും സ്ഥിരമായ സുരക്ഷയും സ്ഥിരതയും ആസ്വദിച്ചില്ല എന്നായിരുന്നു വാജിദ് വഖ്‍ഫിയുടെ ട്വീറ്റ്.

അബു അഖ്‌ലെ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ്, "ഖത്തർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു" എന്നും ഖത്തറുമായുള്ള  ഇസ്രായേലി സഹകരണം ലജ്ജാകരമാണ്" എന്നും കാർമോൺ പ്രമുഖ ഇസ്രായേൽ പത്രമായ ഹാരെറ്റ്സിൽ എഴുതിയിരുന്നു.മുസ്ലീം ബ്രദർഹുഡ്, അൽ-ഖാഇദ, ദാഇഷ് എന്നിവ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാമിക ഭീകര സംഘടനകൾക്ക്  പതിറ്റാണ്ടുകളായി,ഖത്തർ നേരിട്ടോ അല്ലാതെയോ സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ ആരോപിക്കുന്നുണ്ട്.ഷെയ്ഖ് യൂസഫ് അൽ-ഖർദാവി ഖത്തറിൽ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനും ഖത്തറിനും എതിരെ കടുത്ത ആരോപണങ്ങളാണ് കാർമോൺ ലേഖനത്തിൽ ഉന്നയിച്ചത്.

ഖത്തറിന്റെ വിദ്യാഭ്യാസ സമ്പ്രദായം ജിഹാദിനെയും ചാവേർ ബോംബിംഗിനെയും പ്രോത്സാഹിപ്പിക്കുന്നതിൽ  മുഴുകിയിരിക്കുകയാണെന്നും മുൻ ഇസ്രായേലി ജനറൽ ആരോപിക്കുന്നുണ്ട്.

ഷിറിൻ അബു നഖ്‌ലെയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ തന്നെ നടന്നതാണെന്ന് തെളിയിക്കുന്നതാണ് മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (MEMRI)അതിന്റെ മേധാവി യിഗാൽ കാർമണും നടത്തിയ വിദ്വേഷ കാമ്പയിൻ.അദ്ദേഹത്തിന്റെ പ്രചാരണങ്ങളുടെ ചൂടാറുന്നതിന് മുമ്പ് മെയ് 11 ബുധനാഴ്ചയാണ് അബു ഷിറിനെ സൈന്യം തോക്കിനിരയാക്കിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News