Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദോഹ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു, സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ

April 08, 2022

April 08, 2022

ദോഹ : കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. രാത്രി എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ix 376 വിമാനം, ഇനി എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ വ്യക്തത നൽകാനും ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ട് ഖത്തർ സമയം 4 മണിക്ക് വിമാനത്താവളത്തിലെത്തിയ മലയാളികൾക്ക് അവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പോലും എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ തയ്യാറായിട്ടില്ല.


റമദാൻ പ്രമാണിച്ച് ഉറ്റവരെ കാണാനും, ഇന്ന് നടക്കുന്ന വിവാഹമടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചവരുമടക്കം 126 പേരാണ് സംഘത്തിലുള്ളത്. സാങ്കേതിക തകരാറാണ് കാരണമെന്ന് ആദ്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥർ, നാലോളം തവണ ടേക്ക് ഓഫ് സമയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, നിരാശയായിരുന്നു ഫലം. ഏഴ് മണിക്ക് ബോർഡിങ് പാസും സ്വീകരിച്ച് കാത്തിരിക്കുന്ന യാത്രക്കാർക്ക് താമസമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ എയർ ഇന്ത്യ എക്പ്രസ് അധികൃതർ തയ്യാറായിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര വൈകുന്നതിൽ പ്രശ്നമുള്ളവർക്ക് റീഫണ്ട് നൽകാമെന്നും, ഇതിന് രണ്ട് മുതൽ ആറ് മാസം വരെ സമയം വേണ്ടിവന്നേക്കുമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചത്. മറ്റ് വിമാനടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിൽ ഈ നിർദ്ദേശം കൂട്ടാക്കാതിരുന്ന യാത്രാസംഘം, ഇപ്പോഴും എയർപോർട്ടിൽ തുടരുകയാണ്. ഇന്ന് വൈകീട്ടോടെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ.


Latest Related News