Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ ഫുട്‍ബോൾ ലോകകപ്പ് : ടിക്കറ്റ് വില്പന നാളെ ആരംഭിക്കും, ആദ്യ ഘട്ടത്തിൽ വിസാ കാർഡ് ഉള്ളവർക്ക് മാത്രം

January 18, 2022

January 18, 2022

ദോഹ : ഖത്തർ വേദിയാവുന്ന 2022 ഫുട്‍ബോൾ ലോകകപ്പിന്റെ ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. ടിക്കറ്റുകളുടെ വിലയും, അനുബന്ധ വിവരങ്ങളും ഏറെ വൈകാതെ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാവും. 

ജനുവരി 19 മുതൽ ഫിബ്രവരി 8 വരെ നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ, വിസാ കാർഡ് ഉള്ളവർക്ക് മാത്രമാണ് ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയുകയെന്ന് ഖത്തറിലെ ബാങ്കുകൾ അറിയിച്ചു. ക്യു.എൻ.ബി, ക്യു.ഐ.ബി, ദുഖാൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ടിക്കറ്റ് വില്പന സംബന്ധിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിക്കറ്റ് വില്പനയുടെ മറ്റ് വിവരങ്ങൾ നാളെയോടെ അറിയാൻ കഴിഞ്ഞേക്കും.


Latest Related News