Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം ലഭ്യമാക്കണം : ഖത്തറിന് മേൽ ഫിഫയുടെ സമ്മർദ്ദം കനക്കുന്നു

February 04, 2022

February 04, 2022

ദോഹ : ഖത്തർ ആതിഥ്യം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ, സ്റ്റേഡിയങ്ങളിൽ മദ്യം ലഭ്യമാക്കണം എന്ന ആവശ്യവുമായി ഫിഫ രംഗത്ത്. ഇക്കാര്യത്തിൽ ഖത്തർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും, വിഷയത്തിന്റെ വിവിധവശങ്ങൾ പഠിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ബിയർ പോലുള്ള, ലഹരി കുറഞ്ഞ വസ്തുക്കൾക്ക് അനുമതി ലഭിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അനുമതി നൽകിയില്ലെങ്കിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള കാണികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായേക്കുമെന്ന വസ്തുത ഖത്തർ ഗൗരവപൂർവം പരിഗണിക്കുന്നുണ്ട്. അതേസമയം, ഖത്തറിലെ ആഡംബര ഹോട്ടലുകളിലും മറ്റും മദ്യം ലഭ്യമായതിനാൽ, ലോകകപ്പ് വേദികളുടെ കാര്യത്തിലും സംഘാടകർ വിട്ടുവീഴ്ചക്ക് തയ്യാറാവുമെന്ന കണക്കുകൂട്ടലിലാണ് യൂറോപ്യൻ രാജ്യങ്ങൾ.


Latest Related News