Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇന്ന് ലോക ബൈസൈക്കിൾ ദിനം,കോഴിക്കോട്ടുകാരൻ ഫായിസ് സൈക്കിൾ ചവിട്ടി ജോർജിയയിലെത്തി

June 03, 2023

June 03, 2023

ന്യൂസ്‌റൂം ബ്യുറോ 
 കോഴിക്കോട് :ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷണം, ലഹരി വിമുക്തം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിച്ചു സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ കോഴിക്കോട് സ്വദേശി ലോക സൈക്കിൾ ദിനത്തിൽ ജോർജിയയിലെത്തി.11 രാജ്യങ്ങളിലൂടെ 8000 ത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ്  വിനോദ സഞ്ചാരികളുടെ പറുദീസയെന്ന് അറിയപ്പെടുന്ന  ജോർജിയിൽ എത്തിയത്.

 ജോർജിയക്ക് ശേഷം തുർക്കിയിലേക്ക് കടന്ന് അവിടെ നിന്നും ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് കടക്കാനാണ് ഇദ്ദേഹം ലക്ഷ്യമാക്കുന്നത്. ഇന്ത്യയിൽ നിന്നും ഒമാൻ, യുഎഇ,സൗദി അറേബ്യ,ഖത്തർ,ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ,അർമേനിയ തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ടാണ് ഫായിസ് ജോർജിയയിൽ എത്തിയത്. ഇനിയും 25 ഓളം രാജ്യങ്ങൾ പിന്നിടാനുണ്ടെന്നും യാത്രയിലുടനീളം മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഫായിസ് 'ന്യൂസ്റൂ'മിനോട് പറഞ്ഞു.

 ആസാദി കാ അമൃത്  ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന സൈക്കിളിലുള്ള ലോക പര്യടനത്തിന് പാര ജോൺ, എമിറേറ്റ്സ് ഫസ്റ്റ്, ഗ്രാൻഡ് ഹൈപ്പർ, എ ജി സി എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News