Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
കോവിഡ് ഭീതി : ഖത്തർ ലോകകപ്പിൽ ടീം അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഫിഫയുടെ അനുമതി

June 24, 2022

June 24, 2022

സൂറിച്ച്‌: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് ടീമുകളിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അന്താരാഷ്‌ട്ര ഫുട്ബോള്‍ ഫെഡറേഷന്‍(ഫിഫ) അനുമതി നല്‍കി .

26 അംഗങ്ങളെ ടീമുകളില്‍ ഉള്‍പ്പെടുത്താനാണ് ഫിഫ ടീമുകള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ പരീക്ഷിച്ച്‌ വിജയിപ്പിച്ച സംവിധാനമാണ് ലോകകപ്പിലും നടപ്പിലാക്കാന്‍ ഫിഫ തയ്യാറാകുന്നത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാനാണ് ടീമിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. ലോകകപ്പ് നടക്കുന്ന ഖത്തറില്‍ എത്തുന്ന എല്ലാ ടീമുകളിലെയും മുഴുവന്‍ അംഗങ്ങളും കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് സംഘങ്ങള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഫിഫ വ്യക്തമാക്കുന്നത്.

ഇതോടെ, 96 കളിക്കാര്‍ കൂടി അധികമായി ടീമുകളില്‍ ഉള്‍പ്പെടും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് 2022 ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുക.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News