Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തർ ലോകകപ്പിനെത്തുന്ന സന്ദർശകർക്ക് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാം(അപേക്ഷിക്കാനുള്ള ലിങ്കും മറ്റു വിവരങ്ങളും)

April 25, 2022

April 25, 2022

അൻവർ പാലേരി

ദോഹ : ഖത്തർ ലോകകപ്പിനായി വരുന്ന സന്ദർശകർക്ക് നിലവിൽ ഖത്തറിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.ഹയ്യ പോർട്ടൽ അവരുടെ FAQ വിഭാഗത്തിൽ സന്ദർശകരുടെ താമസ സൗകര്യം സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോകകപ്പ് കാണാനെത്തുന്ന സന്ദർശകർക്ക് നൽകുന്ന ഐഡിയാണ് ഹയ്യ കാർഡ്.ഇത് ലഭിക്കണമെങ്കിൽ താമസ സ്ഥലം കൂടി രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് നിബന്ധന.ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, ഫാൻസ്‌ വില്ലേജുകൾ, ക്രൂയിസ് കപ്പൽ ക്യാബിനുകൾ, വില്ലകൾ എന്നിവ ആരാധകർക്കായി ലഭ്യമാണെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഖത്തറിൽ താമസവിസയുള്ള ബന്ധുക്കൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ താമസിക്കാൻ അവസരം ലഭിക്കുന്നതോടെ ഈ വകയിലുള്ള സാമ്പത്തിക ബാധ്യത ഒഴിവായിക്കിട്ടും.

 

#FIFAWorldCup #qatar2022 #qatar #FanID #hayyacard

ഇതിനായി,ഖത്തറിൽ ആതിഥ്യം നൽകുന്ന വ്യക്തിയുടെ പാസ്പോർട്ട് നമ്പരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്‌താൽ മതിയാകും.ഇത്തരത്തിൽ ഒരാൾക്ക് പത്തുപേരെ വരെ കൂടെ താമസിപ്പിക്കാൻ കഴിയും.2022 മെയ് മാസത്തോടെ ഇതിനായി അപേക്ഷിച്ചു തുടങ്ങാം.ഹയ്യ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പോർട്ടൽ വഴിയോ അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള ലിങ്ക് :

ലിങ്ക് 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News