Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
നാട്ടില്‍ കൊവിഷീല്‍ഡ് വാക്‌സിനെടുത്ത പ്രവാസികള്‍ രണ്ടാം ഡോസ് ഖത്തറില്‍ നിന്നും എടുത്തു തുടങ്ങി

June 29, 2021

June 29, 2021

ദോഹ: നാട്ടില്‍ നിന്നും ആദ്യഡോസ് വാക്‌സിന്‍ എടുത്തവര്‍ ഖത്തറില്‍ രണ്ടാം ഡോസ് എടുക്കല്‍ ആരംഭിച്ചു.
കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് വാക്‌സിന്‍ നാട്ടില്‍ സ്വീകരിച്ച് കാലാവധി പൂര്‍ത്തിയായവരാണ് ഖത്തറിലെത്തിയതോടെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ തുടങ്ങിയത്.ആദ്യ ഡോസെടുത്ത് 12 മുതല്‍ 16 ആഴ്ചവരെ ഇടവേളക്കുശേഷം (84 ദിവസത്തിനുശേഷം) രണ്ടാം ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയെന്നാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ നിര്‍ദേശം. ഇതുപ്രകാരം രണ്ടാം ഡോസ് നാട്ടില്‍ സ്വീകരിക്കാനുള്ള സാഹചര്യമില്ലാതെ വന്നവരാണ് ഖത്തറില്‍ എത്തി കുത്തിവെപ്പെടുക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. നെര്‍ആകും ആപ് വഴിയും ഹമദ് മെഡിക്കല്‍ സെന്ററിലെ വാക്‌സിന്‍ സെന്ററിലേക്ക് മെയില്‍ ചെയ്തുമാണ് പ്രവാസികള്‍ കുത്തിവെപ്പെടുക്കുന്നത്. കൊവിഷീല്‍ഡിന്റെ മറ്റൊരു പതിപ്പായ ആസട്രസെനക വാക്‌സിനാണ് സ്വീകരിക്കുന്നത്. മറ്റു പലരാജ്യങ്ങളും കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല.

 


Latest Related News