Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഖത്തർ ലോകകപ്പ്, കളികാണാൻ ദുബായിൽ നിന്നെത്തുന്നവർക്ക് വിമാനടിക്കറ്റ് വെല്ലുവിളിയാകും

January 29, 2022

January 29, 2022

ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിലെ കന്നി ഫുട്‍ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. നവംബറിൽ അരങ്ങേറുന്ന ലോകകപ്പിന്റെ ടിക്കറ്റ് വില്പന, ഫിഫ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആരംഭിക്കുകയും ചെയ്തു. മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ്ങിന് ലഭിക്കുന്നത്. ദിവസങ്ങൾക്കകം തന്നെ ഉദ്‌ഘാടന മത്സരത്തിനും ഫൈനലിലും ലഭ്യമായ ടിക്കറ്റുകളെക്കാൾ അധികം അപേക്ഷ ലഭിച്ചുകഴിഞ്ഞു.

ടിക്കറ്റുകൾക്കായി ഏറ്റവുമധികം അപേക്ഷകൾ അയച്ച രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. എന്നാൽ, നിലവിലെ കണക്കുകൾ പ്രകാരം യു.എ.ഇയിൽ നിന്നും ലോകകപ്പ് കാണാൻ ഖത്തർ സന്ദർശിക്കുന്നവർ വിമാനടിക്കറ്റിനായി വൻ തുക മുടക്കേണ്ടി വരും. നവംബർ 20 ന് ദുബായിൽ നിന്ന് ദോഹയിലേക്ക് പറക്കുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിന് 6150 ദിർഹമാണ് നിരക്ക്. മസ്കത്ത് വഴിയുള്ള ഒമാൻ എയർ വിമാനത്തിന് 3280 ദിർഹമാണ് നിരക്ക്. നവംബർ 20 ന് ദുബായിൽനിന്ന് പുറപ്പെട്ട്, നവംബർ 22 ന് തിരിച്ചെത്തുന്ന വിമാനത്തിന്റെ നിരക്ക് 9575 ദിർഹമാണ്. പൊതുവെ നിരക്ക് കുറവുള്ള ഫ്ലൈദുബായ് വിമാനത്തിലും എട്ടായിരം ദിർഹമാണ് നവംബർ മാസത്തിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. അടുത്ത ആഴ്ച്ച ദോഹ-ദുബായ് യാത്രക്ക് കേവലം 1154 ദിർഹമാണ് ആവശ്യം. ആറും ഏഴും ഇരട്ടി നിരക്ക് നൽകിയാൽ മാത്രമാണ് ദുബായ് നിവാസികൾക്ക് ഖത്തറിലെത്തി ലോകകപ്പ് കാണാനൊക്കുക.


Latest Related News