Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ആജ്യാൽ ചലച്ചിത്രമേളയിൽ ജൂറിയാവാൻ അവസരം,വിശദമായി അറിയാം

August 03, 2022

August 03, 2022

ദോഹ∙ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താമത് അജ്യാൽ ചലച്ചിത്രമേളയിൽ നിങ്ങൾക്കും ജൂറിയാവാൻ അവസരം.മേളയുടെ പ്രത്യേക പതിപ്പിലേക്കാണ് ഡിഎഫ്ഐ  ജൂറികളെ ക്ഷണിച്ചത്.. ഒക്‌ടോബർ 1 മുതൽ 8 വരെ അജ്യാൽ ജൂറികൾക്കായും നവംബർ 22 മുതൽ ഡിസംബർ 16 വരെ പൊതുജനങ്ങൾക്കായും  രണ്ടായി വിപുലീകരിച്ചുള്ള പ്രത്യേക പതിപ്പാണ് ഇത്തവണ നടക്കുക.നവംബർ 21 മുതൽ ഡിസംബർ 18 വരെ ഫിഫ ലോകകപ്പ് നടക്കുന്നതിനാലാണ് കുറേകൂടി വിപുലീകരിച്ച് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം 45 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മേളയിൽ എല്ലാ വർഷവും അഞ്ഞൂറിലധികം ജൂറികളാണ് പങ്കെടുക്കാറുള്ളത്..മേളയോടനുബന്ധിച്ചുള്ള ചർച്ചകൾ, ശിൽപശാലകൾ, മാസ്റ്റർ ക്ലാസുകൾ, സിനിമ പ്രദർശനം എന്നിവയിൽ ജൂറികൾക്ക് പ്രവേശനം ലഭിക്കും. 8 മുതൽ 12 വരെ പ്രായമുള്ളവള്ളവരെ മൊഹഖ് വിഭാഗത്തിലും 13-17 വയസുകാരെ ഹിലാൽ, 18-25 വരെയുള്ളവരെ ബാദർ വിഭാഗത്തിലുമായി മൂന്നായാണ് ഉൾപ്പെടുത്തുക. ഓരോ വിഭാഗക്കാർക്കുമുള്ള ഫീച്ചർ സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇവർ വിലയിരുത്തേണ്ടത്. ആഗോള തലത്തിലുള്ള, സിനിമയെ അടുത്തറിയാൻ ആഗ്രഹിക്കുന്ന, 8നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അജ്യാൽ ജൂറികളാകാം. 250 ആണ് ഫീസ് നിരക്ക്. സെപ്റ്റംബർ 1 നകം റജിസ്റ്റർ ചെയ്യുന്നവർ 150 റിയാൽ ഫീസ് നൽകിയാൽ മതിയാകും. ഖത്തർ മ്യൂസിയത്തിന്റെ കൾചർ പാസ് അംഗങ്ങൾ 200 റിയാൽ നൽകിയാൽ മതി. റജിസ്‌ട്രേഷൻ സമയ പരിധി സെപ്റ്റംബർ 21 ആണ്. റജിസ്‌ട്രേഷൻ ലിങ്ക്:  https://www.dohafilminstitute.com/filmfestival/ajyaljury

വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597


Latest Related News