Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഫിഫ അറബ് കപ്പ്, ദോഹ മെട്രോ സർവീസിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു

November 28, 2021

November 28, 2021

ദോഹ : നവംബർ 30 ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് വേണ്ട ഗതാഗത മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദോഹ മെട്രോ അറിയിച്ചു. നവംബർ 30 മുതൽ ഡിസംബർ 18 വരെ മെട്രോയുടെ പ്രവർത്തിസമയം വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ ആറ് മുതൽ പുലർച്ചെ മൂന്ന് മണിവരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ മൂന്ന് മണിവരെയും മെട്രോ പ്രവർത്തിക്കും. 110 ട്രെയിനുകളുമായാണ് ദോഹ മെട്രോ അറബ് കപ്പിനായി തയ്യാറെടുക്കുന്നത്.

ദോഹ മെട്രോയുടെ ചരിത്രത്തിലാദ്യമായി റെഡ് ലൈനിൽ ആറ് ട്രെയിനുകൾ ഒരേ സമയം സർവീസ് നടത്തുമെന്നും മെട്രോ അധികൃതർ കൂട്ടിച്ചേർത്തു. അറബ് കപ്പിന്റെ മൂന്ന് വേദികൾ മെട്രോയിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിലായതിനാൽ ടൂർണമെന്റ് ആരംഭിച്ചാൽ മെട്രോകളിൽ നല്ല തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടൽ. സ്റ്റേഡിയം 974, എഡ്യൂക്കേഷണൽ സിറ്റി സ്റ്റേഡിയം, അഹ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവയാണ് മെട്രോ സ്റ്റേഷനുകളുടെ അരികിലായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയങ്ങൾ. മത്സരങ്ങളുടെ ഫാൻ ഐഡി കൈവശമുള്ളവർക്ക് മെട്രോയിൽ യാത്ര ചെയ്യാൻ കഴിയും.


Latest Related News