Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ദോഹ മെട്രോ ഇതുവരെ ഉപയോഗിച്ചത് അൻപത് മില്യൺ യാത്രക്കാർ

March 22, 2022

March 22, 2022

ദോഹ : 2019 ൽ സേവനം ആരംഭിച്ചത് മുതൽ, അൻപത് മില്യൺ ആളുകൾ ദോഹ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയതായി കണക്കുകൾ. ഖത്തർ റെയിൽവേയ്സ് കമ്പനിയാണ് വാർത്ത പുറത്തുവിട്ടത്. കേവലം മൂന്ന് വർഷത്തിനുള്ളിലാണ് ദോഹ മെട്രോ ഇത്രയധികം പേരിലേക്ക് തങ്ങളുടെ സേവനമെത്തിച്ചത്. 

അറബ് കപ്പ്, അമീർ കപ്പ് മുതലായ ഫുട്‍ബോൾ ടൂർണമെന്റുകളുടെ സമയത്തും, നിരവധി പേർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ഗതാഗതത്തിലും മെട്രോ വലിയ പങ്ക് വഹിക്കും. ലോകകപ്പിന്റെ എട്ട് വേദികളിൽ അഞ്ചിലേക്കും മെട്രോ സർവീസ് വഴി എളുപ്പമെത്താം.


Latest Related News