Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
മൂന്നാം വാർഷികം: യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ദോഹ മെട്രോ

May 07, 2022

May 07, 2022

ദോഹ :മൂന്നാം വാർഷികത്തിന്റെ ഭാഗമായി ദോഹ മെട്രോ യാത്രക്കാർക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു.മൂന്ന് റിയാലിന് ദിവസം മുഴുവൻ യാത്ര ചെയ്യാവുന്ന സ്‌പെഷ്യൽ പാസാണ് യാത്രക്കാർക്കുള്ള വാർഷിക സമ്മാനം. മെയ് 8, 9, 10 ദിവസങ്ങളിലാണ് പ്രത്യേക പാസ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അവസരം ലഭിക്കുക. പേപ്പർ ടിക്കറ്റിന് മാത്രമാണ് ഇത് ബാധകമായിരിക്കുകയെന്നും ദോഹ മെട്രോ ട്വീറ്റ് ചെയ്തു.. ട്രാവൽ കാർഡ് വെൻഡിങ് മെഷീനുകളിൽ നിന്നും ഗോൾഡ് ക്ലബ് ഓഫീസുകളിൽ നിന്നും ടിക്കറ്റ് വാങ്ങാമെന്നും ദോഹ മെട്രോ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News