Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
കൂടുതൽ മുഖം മിനുക്കി ദോഹ കോർണിഷ്,ആദ്യഘട്ടം ഉടൻ തുറക്കും

April 24, 2022

April 24, 2022

ദോഹ : ദോഹ നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സഞ്ചാരികളുടെ മുഖ്യ ആകർഷണമായ കോർണിഷ് മുഖം മിനുക്കുന്നു.വികസന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ സന്ദർശകർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.കോർണിഷിനോട് ചേർന്ന് ഖത്തറിന്റെ തനിമ   പ്രദർശിപ്പിക്കുന്ന കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന തുറന്ന പ്രദർശന ഇടങ്ങളാണ് ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് തുറന്ന പ്രദർശന സ്ഥലങ്ങളും കാൽനടയാത്രയും വാഹന  ഗതാഗതവും സുരക്ഷിതമാക്കുന്ന തരത്തിൽ നഗരത്തെ കടൽത്തീരവുമായി ബന്ധിപ്പിക്കുന്ന കാൽനട തുരങ്കങ്ങളും ഉൾപ്പെടുന്നതാണ് വികസന പദ്ധതി.കോർണിഷ് ഭാഗത്തെ നിരവധി കെട്ടിടങ്ങളുടെ മുൻഭാഗം നവീകരിച്ച് കൂടുതൽ ആകർഷണമാക്കുന്നതും പദ്ധതിയിൽ ഉൾപെടും.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ദോഹ കോർണിഷ് എന്നും  അതുകൊണ്ടാണ് ഈ ഭാഗത്തെ സൗന്ദര്യവത്കരണത്തിന്‌ മുൻഗണന നൽകിയതെന്നും റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായുള്ള സൂപ്പർവൈസറി കമ്മിറ്റി  ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൻജിനീയർ. സാറാ കഫൗദ് പറഞ്ഞു.ഖത്തർ റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.2022 നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ പാർക്കുകളും റോഡുകളും പൊതുസ്ഥലങ്ങളും കൂടുതൽ ആകർഷകമാക്കി സന്ദർശകർക്കായി തുറക്കാനാണ് ലക്ഷ്യമാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News