Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ലോകകപ്പിൽ വേറിട്ട പ്രതിഷേധം രേഖപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ഡെന്മാർക്ക്

November 18, 2021

November 18, 2021

യൂറോപ്യൻ യോഗ്യതാ റൗണ്ടിലൂടെ ഖത്തർ ലോകകപ്പിൽ സ്ഥാനമുറപ്പിച്ചതിന് പിന്നാലെ, ഖത്തറിനെതിരെ പ്രതിഷേധിക്കുമെന്ന പ്രഖ്യാപനവുമായി ഡെന്മാർക്ക് ഫുട്‍ബോൾ അസോസിയേഷൻ രംഗത്ത്. മത്സരത്തിന് തൊട്ടുമുൻപ് അണിയാറുള്ള പരിശീലന ജേഴ്‌സിയിൽ  മനുഷ്യാവകാശ സന്ദേശങ്ങൾ ആലേഖനം ചെയ്യുമെന്നാണ് ഡെന്മാർക്ക് ഫുട്ബോൾ ഫെഡറേഷന്റെ പ്രസ്താവന. വിദേശതൊഴിലാളികളോട് ഖത്തർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുമെന്ന സൂചന നൽകി ഇംഗ്ലണ്ട് പ്രസ്താവന ഇറക്കിയിരുന്നു. പിന്നാലെയാണ് ഡെന്മാർക്കും നയം വ്യക്തമാക്കിയത്. 

2010 ൽ, ലോകകപ്പിനുള്ള ആതിഥേയത്വം ഖത്തർ സ്വന്തമാക്കിയ ദിനം മുതൽ വിവിധ തരത്തിലുള്ള ആരോപണങ്ങളുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും പല രാജ്യങ്ങളും വാദിച്ചെങ്കിലും, ഫിഫ ഈ വാദങ്ങളെ തള്ളുകയായിരുന്നു. പിന്നാലെയാണ് ജേഴ്‌സിയിൽ പ്രതിഷേധം രേഖപ്പെടുത്തുക മുതലായ മാർഗങ്ങൾ അവലംബിക്കുമെന്ന് രാജ്യങ്ങൾ അറിയിച്ചത്. ഖത്തറിലേക്ക് വളരേ ചെറിയ സംഘത്തെയാവും അയക്കുക എന്നും ഡെന്മാർക്ക്‌ ഫുട്‍ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ ലോകകപ്പ് അനുബന്ധ പരിപാടികളുടെ ഭാഗമാവുക എന്നതല്ല, ലോകകപ്പിൽ കളിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്നും, അതിനാൽ തന്നെ ഖത്തറിലേക്ക് ആവശ്യമായ യാത്രകൾ മാത്രമേ നടത്തൂ എന്നും ഡെന്മാർക്ക് ഫുട്‍ബോൾ ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ജേക്കബ് ജെൻസൺ അറിയിച്ചു.


Latest Related News