Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കാട്ടിൽ നിന്നും കടലിലേക്കുള്ള വഴി തേടി ലക്ഷക്കണക്കിന് ഞണ്ടുകൾ, ഓസ്‌ട്രേലിയയിൽ നിന്നൊരു കൗതുക കാഴ്ച : വീഡിയോ കാണാം

November 18, 2021

November 18, 2021

മെൽബൺ : മനുഷ്യർക്കെന്നും അത്ഭുതത്തോടെ മാത്രം നോക്കിക്കാണാവുന്ന ഒന്നാണ് പക്ഷിമൃഗാദികളുടെ ദേശാടനങ്ങൾ. മുട്ടയിടാനായി കാതങ്ങൾ താണ്ടുന്ന സാൽമൺ മത്സ്യങ്ങളും, ഏതൊരു വിമാനവും നാണിക്കുന്നയത്ര ദൂരം പറക്കുന്ന ആൽബട്രോസ് പക്ഷികളും മനുഷ്യനെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. കൃത്യമായ കാരണം പോലും അറിയാതെ ചൈനയിലെ ഒരാനക്കൂട്ടം നടത്തിയ യാത്രയും ലോകം ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. നഗരങ്ങൾ പിന്നിട്ട് യാത്ര ചെയ്ത കാട്ടാനക്കൂട്ടത്തിന് യാത്രക്ക് വേണ്ട ഒരുക്കങ്ങളൊക്കെ ചെയ്ത ചൈനീസ് സർക്കാർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സമാനമായ ഒരു വാർത്തയാണ് ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപുകളിൽ നിന്നും വരുന്നത്. 

ദശലക്ഷക്കണക്കിന് ചുവന്നഞണ്ടുകൾ ഓസ്‌ട്രേലിയൻ തെരുവുകളെ ചുവപ്പിച്ചുകൊണ്ട് സമുദ്രത്തിലേക്കുള്ള യാത്രയിലാണ്. റോഡുകളും പാലങ്ങളും വഴിയോരങ്ങളും കടന്ന്‌ മുന്നേറുന്ന 'ഞണ്ട് മാർച്ചി'ന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയ. വംശവർധനവിന്റെ ഭാഗമായി നടത്തുന്ന ഈ യാത്രക്ക് വേണ്ടി അധികൃതർ പുതിയ പാലവും നിർമ്മിച്ച് നൽകി. ഞണ്ടുകളുടെ ഈ പലായനം കാണാനും, ക്യാമറകളിൽ പകർത്താനും  ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ ഒത്തുകൂടിയത്.


Latest Related News