Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കാര്യങ്ങൾ പ്രവചനാതീതം, ഒമിക്രോൺ അവസാനത്തേതല്ലെന്നും കോവിഡ് പുതിയ രൂപങ്ങളിൽ അവതരിച്ചേക്കുമെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

January 16, 2022

January 16, 2022

ബോസ്റ്റൺ : കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയാവും മുൻപാണ് ഒമിക്രോൺ എന്ന പുതിയ വില്ലൻ അവതരിച്ചത്. രോഗികളിൽ ഗുരുതരാവസ്ഥയും മരണനിരക്കും കുറവാണെങ്കിലും, ഞൊടിയിട കൊണ്ട് നിരവധി പേരിലേക്ക് പകരാൻ കെല്പുള്ള ഒമിക്രോൺ ലോകത്തിന്റെ എല്ലാ ഭാഗത്തും പടർന്നത് കണ്ണടച്ച് തുറക്കും മുൻപാണ്. ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം, കോവിഡ് ഒമിക്രോണോടെ അവസാനിക്കില്ലെന്നും, ജനിതകമാറ്റങ്ങളിലൂടെ പുതിയ കോവിഡ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പകർച്ചവ്യാധി പഠനവിദഗ്ദനായ ലിയനാർഡോ മാർട്ടിനസിന്റെ അഭിപ്രായപ്രകാരം, ഓരോ തവണ ഒമിക്രോൺ ഒരാളിലേക്ക് പടരുമ്പോഴും, ജനിതകമാറ്റത്തിനുള്ള സാധ്യത വർധിക്കുകയാണ്. വാക്സിനേഷൻ ഒന്ന് മാത്രമാണ് കോവിഡിന് വിലങ്ങിടാനുള്ള വഴിയെന്നും, പല രാജ്യങ്ങളും വാക്സിനേഷൻ നിരക്കിൽ പിന്നിലായതിനാൽ ഇക്കാര്യത്തിൽ വലിയ ശുഭപ്രതീക്ഷ ഇല്ലെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒമിക്രോണിൽ നിന്നും ജനിതകമാറ്റം സംഭവിച്ച് ഉടലെടുക്കുന്ന പുതിയ വകഭേദം ശക്തി കുറഞ്ഞത് ആവാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. വളർത്തുമൃഗങ്ങളിലൂടെ വൈറസ് പടരുന്ന ഭീതിജനകമായ അവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് സമ്മതിച്ച ശാസ്ത്രജ്ഞർ, അപ്രവചനീയമാണ് കാര്യങ്ങൾ എന്നും ആവർത്തിച്ചു.


Latest Related News