Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പീഡനക്കേസ് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

January 14, 2022

January 14, 2022

കോട്ടയം : ഏറെ കോളിളക്കം സൃഷ്ടിച്ച പീഡനക്കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലവിധി. ഇയാൾ കുറ്റക്കാരനല്ലെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിയെഴുതുകയായിരുന്നു. ജി. ഗോപകുമാറാണ് കേസിൽ വിധി പറഞ്ഞത്. കുറുവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ സ്ത്രീയാണ്, 2014 മുതൽ 2016 വരെ ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത്. 

പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ്.ജെ. ബാബു, സുബിൻ.കെ. വർഗീസ് എന്നിവരും, പ്രതിഭാഗത്തിനായി കെ. രാമൻപിള്ള, സി.എസ്. അജയൻ എന്നിവരും ഹാജരായി. വിധി നേരിട്ട് കേൾക്കാനായി പിൻവാതിലൂടെയാണ് ഫ്രാങ്കോ കോടതിയിൽ എത്തിയത്. കേസിന്റെ ഗൗരവം പരിഗണിച്ച് പോലീസ് സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു. കോടതി വളപ്പിന് ചുറ്റും ബാരിക്കേഡുകൾ ഉയർത്തിയ പോലീസ്, ബോംബ്, ഡോഗ് സ്‌ക്വാഡുകൾ വഴി പരിശോധനയും നടത്തി. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കും ഉണ്ടായിരുന്നു. പീഡനം, തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഏഴോളം വകുപ്പുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ 89 പേരാണ് സാക്ഷികളായി ഉണ്ടായിരുന്നത്.


Latest Related News