Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദുബായിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, ശബ്ദരേഖ പുറത്ത്

March 08, 2022

March 08, 2022

ദുബായ് : വ്ലോഗിങ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ഈ മാസം ഒന്നാം തിയ്യതിയാണ് റിഫയെ ജാഫലിയ്യയിലുള്ള ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് പോലീസ് വിധിയെഴുതിയെങ്കിലും, റിഫ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. റിഫ തന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാൾക്ക് അയച്ച ശബ്ദരേഖയും ഈ സംശയം ബലപ്പെടുത്തുകയാണ്.

മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് അയച്ച ഈ സന്ദേശത്തിൽ ഭർത്താവ് മെഹ്നുവിന്റെ സുഹൃത്തായ,ഫ്‌ളാറ്റിൽ കൂടെ താമസിക്കുന്ന ജംഷാദിനെ കുറിച്ച് പരാമർശമുണ്ട്.മരണം നടന്ന ദിവസം രാത്രിയിൽ  ഫാൻ ഓഫാക്കാനും മറ്റും ആവശ്യപ്പെട്ട്  ജംഷാദ് നിരന്തരം തന്നെ തോണ്ടിവിളിച്ചതായി  റിഫ പറയുന്നുണ്ട് .ഭർത്താവ് കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് താൻ കിടന്നതെന്നും, ഉണർന്നപ്പോൾ ഭർത്താവിനെ കാണാഞ്ഞതിനാൽ ദേഷ്യം വന്നെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ഈ സന്ദേശം മുൻനിർത്തി അന്വേഷണം ത്വരിതപ്പെടുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സന്ദർശകവിസയിൽ യു.എ.ഇ യിലെത്തിയ റിഫ, മകനെ നാട്ടിലാക്കിയാണ് ഭർത്താവിന്റെ അടുത്തെത്തിയത്. മരണദിവസവും പതിവുപോലെ മകനെ കാണാൻ റിഫ വീഡിയോകോൾ ചെയ്തിരുന്നെന്നും, പ്രശ്നങ്ങൾ ഉള്ളതായി തോന്നിയില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപ് വ്ലോഗിങ്ങിലേക്ക് കടന്നുവന്ന റിഫ, ഫാഷൻ, ഭക്ഷണങ്ങൾ, ട്രാവലിംഗ് തുടങ്ങിയവ ക്യാമറയിലൊപ്പിയാണ് ശ്രദ്ധേയയായത്.


Latest Related News