Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാചകന്റെ കാർട്ടൂൺ വരച്ച് വിവാദ പുരുഷനായ ലാര്‍സ് വില്‍ക്‌സ് വാഹനാപകടത്തിൽ മരിച്ചു

October 04, 2021

October 04, 2021

സ്റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ മതമൗലികവാദികളില്‍ നിന്നും വധഭീഷണി നേരിട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് വാഹനാപകടത്തില്‍ മരിച്ചു. പ്രമുഖ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റായ ലാര്‍സ് വില്‍ക്‌സ് (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ മാര്‍ക്ക്‌യാര്‍ഡ് നഗരത്തിലായിരുന്നു സംഭവം. വില്‍ക്‌സ് സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു. അപകടത്തില്‍ വില്‍ക്‌സിനൊപ്പം ഉണ്ടായിരുന്ന രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സാധാരണ വാഹനാപകടം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൊലപാതകത്തിനുള്ള സാദ്ധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്താനാണ് തീരുമാനം. 2007 ലാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍വരച്ച്‌ വില്‍ക്‌സ് മതമൗലികവാദികളുടെ ഭീഷണിയ്‌ക്ക് ഇരയായത്. മുഹമ്മദ് നബിയെ ചത്ത നായയ്‌ക്കൊപ്പം ചേര്‍ത്തുവെച്ചായിരുന്നു വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍. ഭീഷണി നേരിട്ടതോടെ 2007 മുതല്‍ വില്‍ക്‌സ് പോലീസ് സംരക്ഷണയിലായിരുന്നു.


Latest Related News