Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ കോവിഡ് ചികിത്സക്കിടെ അന്തരിച്ചു

October 18, 2021

October 18, 2021

അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിൻ പവൽ അന്തരിച്ചു. ഈ പദവി അലങ്കരിച്ച ആദ്യ കറുത്ത വർഗക്കാരനായ പവൽ, കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ട വിവരം കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. 


2001 ൽ ജോർജ് ബുഷ് പ്രസിഡന്റ് ആയിരിക്കവെയാണ് പവൽ സ്റ്റേറ്റ് സെക്രട്ടറി ആയി ചുമതല ഏറ്റത്. 1987 മുതൽ 1989 വരെ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ സുരക്ഷാ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും നൽകിയിരുന്നെന്നും, വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെ ജീവനക്കാരോട് നന്ദി അറിയിക്കുന്നുമെന്നുമായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സ്നേഹനിധിയായ ഒരച്ഛനെയും ഭർത്താവിനെയും ഒരു അമേരിക്കൻ പൗരനെയും ആണ് നഷ്ടപ്പെട്ടതെന്നും കുടുംബം ഫേസ്ബുക്കിൽ കുറിച്ചു.


Latest Related News