Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ ഡിഗ്രി, പീജി ഓഫ്‌ലൈൻ ക്ലാസുകൾ ഒക്ടോബർ നാലിന് ആരംഭിക്കും

September 17, 2021

September 17, 2021

 


കോവിഡ് പ്രതിസന്ധി കാരണം കാലങ്ങളായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ കോളേജുകൾ ഒക്ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ അവസാനവർഷവിദ്യാർത്ഥികൾക്ക് മാത്രമാവും ക്ലാസുകൾ നടത്തുക. 

ഡിഗ്രി അഞ്ച് ആറ് സെമസ്റ്ററുകൾക്കും, പീജി മൂന്ന് നാല് സെമസ്റ്ററുകൾക്കും പഠിക്കുന്ന കുട്ടികൾക്കാണ് ഒക്ടോബർ നാലിന് ക്ലാസ് ആരംഭിക്കുക. ഡിഗ്രി ക്ലാസിൽ പകുതി കുട്ടികൾ വീതം ഇടവിട്ട ദിവസങ്ങളിൽ ക്ലാസുകളിൽ എത്തണം. കുട്ടികളുടെ എണ്ണം കുറവായതിനാൽ പീജി ക്ലാസിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഒരുമിച്ച് പഠിക്കാം. കോളേജ് ഹോസ്റ്റലുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവയ്ക്കും ഒക്ടോബർ നാല് മുതൽ പ്രവർത്തിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.


Latest Related News