Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ് ഭീതി,ലോകകപ്പ് ആരാധകരുടെ ദൃശ്യങ്ങൾക്ക് വിലക്കുമായി ചൈനീസ് ടെലിവിഷൻ

November 27, 2022

November 27, 2022

ന്യൂസ് ഏജൻസി
ബീജിംഗ് : ലോകം അടച്ചുപൂട്ടാനിടയാക്കിയ കോവിഡ് വൈറസുകൾ ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിൽ വീണ്ടും രോഗഭീതി പടരുന്ന സാഹചര്യത്തിൽ ലോകകപ്പ് സംപ്രേഷണത്തിൽ നിയന്ത്രണവുമായി ചൈന.മാസ്കില്ലാതെ ലോകകപ്പ് കാണുന്ന കാണികളുടെ ക്ലോസപ്പ് ദൃശ്യങ്ങൾ കട്ട് ചെയ്താണ് ചൈനീസ് ബ്രോഡ്കാസ്റ്റർമാർ ലോകകപ്പ് സംപ്രേഷണം നടത്തുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണങ്ങൾ.

ഇന്ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരത്തിനിടെ മാസ്കണിയാത്ത ആരാധകരുടെ ക്ലോസപ്പ് ഷോട്ടുകൾക്ക് പകരം താരങ്ങളുടെയും ഒഫീഷ്യൽസിൻ്റെയും ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെയും ദൃശ്യങ്ങളാണ് ചൈനയിലെ ഔദ്യോഗിക ലോകകപ്പ് ബ്രോഡ്കാസ്റ്ററായ സിസിടിവി സംപ്രേഷണം ചെയ്തത്.

ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്ങ് പിങ്ങിനെതിരെ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്.

ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ ആളുകൾക്ക് വേഗം രക്ഷപ്പെടാൻ സാധിച്ചില്ല. ഇതും പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നു. നിരവധി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News