Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പുകയുയർന്നതിനാൽ അടിയന്തര ലാൻഡിംഗ് നടത്തി, കാർഗോ വിമാനം രണ്ടായി പിളർന്നു

April 08, 2022

April 08, 2022

സാൻഹൊസെ : കോസ്റ്ററിക്കയിലെ സാൻഹൊസെ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം രണ്ടായി പിളർന്നു. പ്രമുഖ കാർഗോ കമ്പനിയായ ഡി.എച്ച്.എല്ലിന്റെ ഉടമസ്ഥതയിലുള്ള കാർഗോ വിമാനമാണ് ലാൻഡിങ്ങിനിടെ രണ്ടായി പിളർന്നത്. അപകടത്തെ തുടർന്ന് വിമാനത്താവളം താൽകാലികമായി അടച്ചിട്ടതായി അധികൃതർ അറിയിച്ചു. 


പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും, ഇവർ സുരക്ഷിതരാണെന്നും വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 10:30 സാന്താമരിയ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം, 25 മിനിറ്റ് പിന്നിട്ടപ്പോൾ അടിയന്തരമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. സാങ്കേതികതകരാറാണ് അപകടകാരണമെന്നും, അന്വേഷണം നടത്തുമെന്നും ഡി.എച്ച്. എൽ പ്രതികരിച്ചു.


Latest Related News