Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബ്രിട്ടനിൽ കാറപകടത്തിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടു

January 18, 2022

January 18, 2022

ബ്രിട്ടനിലെ ചെൽറ്റൻഹാമിൽ ഉണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരണമടഞ്ഞു. മൂവാറ്റുപുഴ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശിനി അർച്ചന നിർമ്മൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ബിൻസ് രാജന്റെ കാറിൽ അദ്ദേഹത്തിന്റെ കുടുംബവും,  കുടുംബസുഹൃത്തായ നിർമ്മൽ രമേശും കുടുംബവും ലൂട്ടനിൽ നിന്നും ഗ്ലോസ്റ്റർഷെയറിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബിൻസ് രാജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചപ്പോൾ, അർച്ചന ആശുപത്രിയിലാണ് മരണമടഞ്ഞത്. ബിൻസിന്റെ ഭാര്യയും മകളും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.  കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബിൻസ് കുടുംബസമേതം ബ്രിട്ടനിൽ എത്തിയത്.


Latest Related News