Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസി തണൽ പദ്ധതി :കോവിഡ് മൂലം മരിച്ച പ്രവാസികളുടെ പെൺമക്കൾക്കുള്ള സഹായം മുഖ്യമന്ത്രി വിതരണം ചെയ്തു

August 17, 2021

August 17, 2021

തിരുവനന്തപുരം : കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ വീതം ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. അർഹരായ അപേക്ഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായ ധനം നൽകും. അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.
ചടങ്ങിൽ നോർക്ക റൂട്ട്സ് ഡയറക്ടറും ആർ.പി. ഫൗണ്ടേഷൻ ചെയർമാനുമായ രവി പിള്ള, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ,നോർക്ക പ്രിൻസിപ്പിൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മനേജർ അജിത്ത് കോളശ്ശേരി, ആർ.പി. ഫൗണ്ടേഷൻ പ്രതിനിധികൾ പങ്കെടുത്തു.
 

 


Latest Related News