Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തിരുവനന്തപുരത്ത് ബസ്റ്റോപ്പിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി, കുട്ടികളടക്കം ആറുപേർക്ക് പരിക്ക്

November 03, 2021

November 03, 2021

ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി കുട്ടികളടക്കം ആറുപേർക്ക് പരിക്ക്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഈഞ്ചപുരിയിൽ ഇന്ന് രാവിലെ 9.15 നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുള്ളവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. 

പരിക്കേറ്റവരിൽ അഞ്ചുകുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടുന്നു. ഇതിൽ മുതിർന്നയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ വെയ്റ്റിംഗ് ഷെഡ് പൂർണമായും തകർന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


Latest Related News