Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഈജിപ്തിലെ സിനായിൽ ബസ്സുകൾ കൂട്ടിയിടിച്ചു, പതിനാറ് മരണം

January 08, 2022

January 08, 2022

കെയ്‌റോ : ഈജിപ്തിലെ സിനായ് പ്രവിശ്യയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും, 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിനി ബസും, പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തോർ പട്ടണത്തിൽ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റർ അകലെയാണ് അപകടമുണ്ടായതെന്നും പതിമൂന്നോളം ആംബുലൻസുകൾ സ്ഥലത്ത് എത്തിച്ചാണ് പരിക്കേറ്റവരെയും, മരണപ്പെട്ടവരുടെ മൃതദേഹങ്ങളും സംഭവസ്ഥലത്ത് നിന്ന് നീക്കിയതെന്നും പോലീസ് അറിയിച്ചു. 

ഗതാഗത സുരക്ഷയിൽ ഏറെ പിന്നിലുള്ള ഈജിപ്തിലെ റോഡുകളിൽ ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. ഒക്ടോബറിൽ ഉണ്ടായ അപകടത്തിൽ 19 പേരും, സെപ്റ്റംബറിൽ നടന്ന ബസ്സപകടത്തിൽ 12 പേരും കൊല്ലപ്പെട്ടിരുന്നു. കണക്കുകൾ പ്രകാരം 2019 ൽ മാത്രം പതിനായിരത്തോളം റോഡപകടങ്ങൾ ആണ് ഈജിപ്തിൽ ഉണ്ടായത്. ഇവയിൽ 3480 പേർ മരണമടയുകയും ചെയ്തു.


Latest Related News