Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇനി മാസ്ക് വേണ്ട, കോവിഡ് അനുബന്ധ മുൻകരുതലുകൾ അവസാനിപ്പിക്കുന്നതായി ബ്രിട്ടൻ

January 20, 2022

January 20, 2022

ലണ്ടൻ : കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. മൂന്നാം തരംഗം കൂടുതൽ ദുരന്തങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും, മുൻപുള്ള തരംഗങ്ങളിൽ നിരവധി പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. ഒമിക്രോണിന്റെ കടന്നുവരവോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രാധാനമന്ത്രി ബോറിസ് ജോൺസൺ. വ്യാഴാഴ്ച മുതൽ ബ്രിട്ടനിൽ മാസ്‌കോ, ചിലയിടങ്ങളിൽ പ്രവേശനത്തിന് നിർബന്ധമാക്കിയിരുന്നകോവിഡ് പാസോ ആവശ്യമില്ല. 

കോവിഡിനെ കേവലം ഒരു പനി ആയി കണക്കാക്കുമെന്നും, അതിനൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും സ്‌പെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് സമാനമായ നിലപാടാണ് ബ്രിട്ടനും സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികൾ ഇനി മുതൽ വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോവിഡ് പോസിറ്റീവ് ആയ ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


Latest Related News