Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒളിമ്പിക്സ് വേദി ലഭിക്കാൻ ഉന്നതർക്ക് കൈക്കൂലി നൽകി, ബ്രസീൽ ഒളിമ്പിക്സ് കമ്മിറ്റി തലവന് 30 വർഷം ജയിൽ ശിക്ഷ

November 27, 2021

November 27, 2021

സാവോപോളോ: ബ്രസീലിന് ഒളിമ്പിക്സ് വേദി ലഭിക്കാനായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയ കാർലോസ് ആർതർ നുസ്‌മാന് 30 വർഷത്തെ ജയിൽ ശിക്ഷ. 2016 ൽ ബ്രസീലിന് ഒളിമ്പിക്സ് ആതിഥേയത്വം ലഭിച്ചത് അഴിമതിയിലൂടെയാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നുസ്മാന് ശിക്ഷ വിധിച്ചത്. റിയോ ഒളിമ്പിക്സ് സംഘാടകസമിതിയുടെ തലവനായി പ്രവർത്തിച്ച നുസ്മാനൊപ്പം മുൻ റിയോ ഗവർണർ സെർജിയോ കബ്രാൾ അടക്കം മൂന്ന് പേർ കൂടെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 

അത്‌ലറ്റിക്ക് ഫെഡറേഷനുകളുടെ രാജ്യാന്തര അസോസിയേഷൻ ഭാരവാഹി ലമൈൻ ഡയാക്ക്, മകൻ പാപ്പ ഡയാക്ക് എന്നിവർക്കാണ് നുസ്‌മാൻ കൈക്കൂലി നൽകിയത്. ഏകദേശം 25 ലക്ഷം ഡോളറാണ് നുസ്മാനും കൂട്ടാളികളും ചേർന്ന് കൈക്കൂലി ഇനത്തിൽ നൽകിയത്. അഴിമതിക്കൊപ്പം നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളും നുസ്മാൻ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. അതേസമയം, വിധിക്കെതിരെയുള്ള നുസ്മാന്റെ അപ്പീൽ പരിഗണിച്ച ശേഷമേ ജയിൽശിക്ഷ അനുഭവിക്കണമോ എന്ന കാര്യത്തിൽ വ്യക്തത വരൂ.


Latest Related News