Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പെഷവാറിലെ പള്ളിയിൽ ചാവേർ ബോംബ് പൊട്ടിത്തെറിച്ചു, 30 മരണം

March 04, 2022

March 04, 2022

പെഷവാർ : പാകിസ്താനിലെ പെഷവാർ ഷിയാ പള്ളിയിൽ ഉണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് കുച്ച റിസൽദാർ എന്ന പള്ളിയിൽ സ്ഫോടനം ഉണ്ടായതെന്നും, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും പെഷവാർ പോലീസ് ചീഫ് മുഹമ്മദ്‌ ഇജാസ് ഖാൻ അറിയിച്ചു. 

ആയുധധാരികളായ രണ്ട് പേർ പള്ളിയുടെ മുൻപിൽ വെച്ച് നടത്തിയ വെടിവെപ്പോടെയാണ് ആക്രണം ആരംഭിച്ച. ഈ വെടിവെപ്പിൽ ഒരു അക്രമിയും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പിന്നാലെ, രണ്ടാമത്തെ അക്രമി പള്ളിയിലേക്ക് ഓടിക്കയറി ബോംബ് പൊട്ടിക്കുകയായിരുന്നു. 150 ആളുകളാണ് ആ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടുക്കം രേഖപ്പെടുത്തി.


Latest Related News