Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിന്റെ സമുദ്രാതിർത്തി ലംഘിച്ച ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു,രണ്ടു പേർ അറസ്റ്റിൽ

October 16, 2021

October 16, 2021

ദോഹ: ഖത്തറിന്റെ സമുദ്രാതിർത്തി ലംഘിച്ച ബഹ്‌റൈന്‍ ബോട്ട് ഖത്തർ കോസ്റ്റ് ഗാർഡ് പിടികൂടി.ബഹ്‌റൈന്‍ കോസ്റ്റ്ഗാര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.ഖത്തർ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയില്‍ നിന്ന് ബഹ്‌റൈന്‍ കോസ്റ്റ്ഗാര്‍ഡ് നേവല്‍ ഓപ്പറേഷനിലേക്ക് ഇത് സംബന്ധിച്ച ഫാക്‌സ് സന്ദേശം ലഭിച്ചു.ബഹ്‌റൈന്‍ ബോട്ടിലുണ്ടായിരുന്ന ഏഷ്യക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ഖത്തര്‍ ഫാക്‌സ് സന്ദേശത്തില്‍ അറിയിച്ചു.

ഇതിനുമുമ്പും സമുദ്രാതിർത്തി ലംഘിച്ച ബഹ്‌റൈൻ ബോട്ടുകൾ ഖത്തർ നിരവധി തവണ പിടിച്ചെടുത്തിട്ടുണ്ട്.ഉപരോധത്തിന് ശേഷവും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാകുന്നതിന് ഇതിടയാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News