Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ബഹ്‌റൈൻ വിമാന സർവീസുകൾ ഇന്നു മുതൽ,വ്യോമയാനമേഖലയിൽ ഉണർവുണ്ടാകും

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിനും ബഹ്റൈനുമിടയിലെ വിമാനസർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും.ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങുകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു.ഗൾഫ് എയറും ഖത്തർ എയർവെയ്‌സും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിനം മൂന്നു സർവീസുകൾ വീതം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഗൾഫ് എയർ വിമാനങ്ങൾ രാവിലെയും ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ വൈകുന്നേരവുമാണ് സർവീസ് നടത്തുക.50 മിനുട്ട് സമയമാണ് യാത്രാ ദൈർഘ്യം.

ഗൾഫ് എയർ രാവിലെ 9.30 ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെട്ട് 10.15 ന് ദോഹയിൽ എത്തും. വീണ്ടും 11.15 ന് ഖത്തറിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ബഹ്‌റൈനിലെത്തും.ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് രാത്രി എട്ടിന് പുറപ്പെട്ട് രാത്രി 8.50ന് ബഹ്‌റൈനിലെത്തും. രാത്രി 10.20ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെട്ട് രാത്രി 11.15ന് ദോഹയിൽ എത്തും. ഉപരോധത്തിന് പിന്നാലെ മൂന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.
ഏപ്രിൽ 12ന് സൗദി തലസ്ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളുടെ ഫലമായാണ് നയതന്ത്ര ബന്ധവും വ്യോമ സേവനവും പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News